കൂത്താട്ടുകുളം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 2വൈകിട്ട് 3ന് കൂത്താട്ടുകുളം വൈ.എം.സി.എ ഹാളിൽ കാലാവസ്ഥാ വ്യതിയാനവും ജീവിതപ്രശ്നങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തും. ജനകീയപരിസ്ഥിതി സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ അഡ്വ. അനൂപ് ജേക്കബ് എം എൽ.എ ഉദ്ഘാടനം ചെയ്യും. ഭദ്രൻ ഭാസ്കരൻ വിഷയം അവതരിപ്പിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ വിജയാശിവൻ മുഖ്യപ്രസംഗം നടത്തും. മുനിസിപ്പൽ കൗൺസിലർ സി.എ. തങ്കച്ചൻ അദ്ധ്യക്ഷത വഹിക്കും.