കൊച്ചി: വൈസ്മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൺ ഡിസ്ട്രിക്ട് രണ്ടിന്റെ ഗവർണർ ഡാനിയേൽ സി. ജോണിന്റെ സ്ഥാനാരോഹണം ഇന്റർനാഷണൽ കൗൺസിൽ അംഗം ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ നിയുക്ത റീജിയണൽ ഡയറക്ടർ ഡോ. സാജു എം. കറത്തേടം, ജയ് എൻ. ജോൺ, മിജു ജോസ് നെറ്റിക്കാടൻ, ഡോ. ജോസഫ് കോട്ടൂരാൻ,ഡിസ്ട്രിക്ട് ഗവർണർ ഡാനിയേൽ സി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി ഒരുലക്ഷം രൂപയുടെ ഡയാലസിസ് കൂപ്പണുകളും 25,000 രൂപ വീതം രണ്ട് പെൺകുട്ടികൾക്ക് വിദ്യാഭ്യാസസഹായവും വിതരണം ചെയ്തു. കൂടുതൽ ക്ഷേമപദ്ധതികൾ നടപ്പിലാക്കുമെന്ന് ഡാനിയേൽ സി. ജോൺ പറഞ്ഞു.