കാഞ്ഞിരമറ്റം: കേന്ദ്ര-കേരള സർക്കാരുകളുടെ ദുർഭരണത്തിനും ന്യൂനപക്ഷ വിരുദ്ധതയ്ക്കുമെതിരെ മുസ്ലിം ലീഗ് പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായി കുടുംബ സംഗമവും പൊതുസമ്മേളനവും നടത്തി. കാഞ്ഞിരമറ്റം മിൽമ ഹാളിൽ മുസ്ലിംലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അനസ് ആമ്പല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.എം. ബഷീർ മദനി അദ്ധ്യക്ഷനായി. യൂത്ത് ലീഗ് പിറവം മണ്ഡലം പ്രസിഡന്റ് കെ.എ. അനസ്, വനിതാ ലീഗ് പിറവം മണ്ഡലം വൈസ് പ്രസിഡന്റ് ഉമൈബ അസീസ്, കെ.എ. നൗഷാദ്, ഹാരിസ് ലബ്ബ, കെ.എ. മജീദ്, പി.എസ്. മുഹമ്മദ് ഉക്കാഷ്, പി.പി. യൂസുഫ്, അസീസ് ചാലക്കൽ, കെ.എ. നാസർ, ഷബ്ന ഷമീർ, തസ്മില അമാനുല്ല തുടങ്ങിയവർ പ്രസംഗിച്ചു.