കാഞ്ഞിരമറ്റം: ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ പൊതുകിണറുകളിൽ ക്ലോറിനേഷൻ നടത്തി. അഞ്ചാം വാർഡ് മണക്കാട്ട് കോളനിയിലെ പൊതുകിണറിൽ ക്ലോറിനേഷൻ നടത്തിക്കൊണ്ട് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ തുടക്കം കുറിച്ചു. ആശാവർക്കർ സുനീറ വി.എസ്, വാർഡ് വികസന സമിതി കൺവീനർ ഒ.യു. ഉർഷിദ്, എ.ഡി.എസ് ചെയർപേഴ്സൺ റജീന ഷാമൽ, തൊഴിലുറപ്പ് മേറ്റ് സുശീല സോമൻ എന്നിവർ നേതൃത്വം നൽകി.
. .