pens

കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എറണാകുളം നോർത്ത് യൂണിറ്റ് സമ്മേളനം നോർത്ത് ബ്ളോക്ക് സെക്രട്ടറി പി.കെ. വേണു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡോ. എ.കെ. ബോസ് അദ്ധ്യക്ഷനായി.

അംഗത്വവിതരണം കെ.എസ്. ജയന് നൽകി സംസ്ഥാന കൗൺസിൽ അംഗം കൃഷ്‌ണൻ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു. മായ ശ്രീധരൻ, ഐ.എക്‌സ്. മിന്നറ്റ്, പി.എൻ. ശാന്താമണി, കെ.സി. സുഹാനിസി, ടി.എൻ. ശാന്ത, കെ.എഫ്. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.