highcourt

കൊച്ചി: വിശ്വാസവഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 'മഞ്ഞുമ്മൽ ബോയ്‌സ്" സിനിമയുടെ നിർമ്മാതാക്കളിലൊരാളും നടൻ സൗബിൻ ഷാഹിറിന്റെ പിതാവുമായ ബാബു ഷാഹിർ ഫയൽ ചെയ്ത ഹർജി ഹൈക്കോടതി ജൂൺ 11ന് പരിഗണിക്കാൻ മാറ്റി. സഹനി‌ർമ്മാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ ഹർജികളും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അന്ന് പരിഗണിക്കും. മൂവരെയും അറസ്റ്റ് ചെയ്യുന്നത് കോടതി നേരത്തെ വിലക്കിയിരുന്നു.
സിനിമയുടെ നിർമ്മാണത്തിനായി ഏഴു കോടി രൂപ നൽകിയ അരൂർ വലിയതുറയിൽ സിറാജിന്റെ പരാതിയിൽ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.