മൂവാറ്റുപുഴ: കാലാമ്പൂർ വിജയ ലൈബ്രറി വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വയോജനസദസ് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഇ.എസ്. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ജീവൻ രക്ഷാ പുരസ്ക്കാരം നേടിയ ശശിധരൻ മാടത്താനിയേയും ഡോക്ടറേറ്റ് നേടിയ സുൽഫത്ത് മയ്യുണ്ണിയേയും ആദരിച്ചു. ജയിംസ് കാവുമാരി വിഷയാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് ഉല്ലാസ് തോമസ് വയോജനങ്ങളെ ആദരിച്ചു. പോത്താനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിജിന അലി, ആയവന പഞ്ചായത്ത് മെമ്പർമാരായ ജൂലി സുനിൽ, ഉഷ രാമകൃഷ്ണൻ, കാലാമ്പൂർ ജുമാമസ്ജിദ് ഇമാം നജീബ് മൗലവി, ആയവന ശാഖായോഗം പ്രസിഡന്റ് ബിജുമാധവൻ, സി.എം. മുസ്തഫ, ലൈബ്രറി കൺവീനർ സുനിൽകുമാർ, സെക്രട്ടറി എം.വി. ബിജു, എം.ജി. സുനിൽ, കമ്മിറ്റി അംഗങ്ങളായ ഹരിപ്രസാദ്, സഫിയ സീനത്ത് എന്നിവർ സംസാരിച്ചു. അനസ് തൈപ്പറമ്പിലിന്റെ മോട്ടിവേഷൻ ക്ലാസും വയോജനങ്ങളുടെ കലാപരിപാടികളും നടന്നു.