കൊച്ചി: നാലുമാസം നീളുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നിയോ ഫിലിം സ്‌കൂളിൽ ആരംഭിച്ചു. ഒക്ടോബർ ആറിന് സമാപിക്കും. ഹൈബി ഈഡൻ എം.പി ലോഗോ പ്രകാശനവും മേയർ എം. അനിൽകുമാർ മേളയുടെ പ്രഖ്യാപനവും നടത്തി. നടി കുക്കു പരമേശ്വരൻ ബ്രോഷർ പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടറും സംവിധായകനുമായ സിബി മലയിൽ അദ്ധ്യക്ഷനായിരുന്നു. മേളയുടെ ഡയറക്ടർ ഡോ. ജയിൻ ജോസഫ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ ലിയോ തദ്ദേവൂസ്, നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി എന്നിവർ പ്രസംഗിച്ചു. സിനിമയിലേക്ക് കടന്നുവരുന്നവർക്ക് അന്തർദേശീയ കാഴ്ചപ്പാടും പ്രവർത്തന രൂപരേഖയും കൈമാറി നൂതന സാദ്ധ്യതകളുടെ പ്രായോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഡോ. ജയിൻ ജോസഫ് പറഞ്ഞു.