pks
അങ്കമാലിയിൽ നടന്ന പട്ടികജാതി ക്ഷേമസമതി മധ്യമേഖലാ കൺവെൻഷൻ സമിതി സംസ്ഥാന സെക്രട്ടറി മുൻ എം.പി കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ബി.ജെ.പി സർക്കാരിന്റെ സംവരണവിരുദ്ധ നിലപാടിനും വർദ്ധിച്ചുവരുന്ന ദളിത് പീഡനങ്ങൾക്കുമെതിരെയും ജാതി സെൻസസ് നടപ്പാക്കണമെന്നാവശ്യപ്പെട്ടും അതിശക്തമായ പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരണമെന്ന് പട്ടികജാതി ക്ഷേമസമിതി മദ്ധ്യമേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സമിതി സംസ്ഥാന സെക്രട്ടറി മുൻ എം.പി കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ശാന്തകുമാരി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് മധു വണ്ടിത്തടം, പൊന്നുകുട്ടൻ, പി.കെ. ശിവൻ, വി.ആർ. ശാലിനി, കെ.കെ. സുരേഷ്ബാബു, അഡ്വ. കെ.കെ ഷിബു എന്നിവർ പ്രസംഗിച്ചു.