കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റ് 38-ാം വാർഷികം സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എഡ്വേർഡ് ഫോസ്റ്റസ് അദ്ധ്യക്ഷനായി. ജില്ല ജനറൽ സെക്രട്ടറി അഡ്വ.എ. ജെ. റിയാസ്, ട്രഷറർ സി.എസ് .അജ്മൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.സി. പോൾസൺ, ജിമ്മി ചക്യത്ത്, ജില്ലാ സെക്രട്ടറി അബ്ദുൾ റസാഖ്, കെ.ടി. ജോയ്, കെ.എസ്. നിഷാദ്, പ്രദീപ് ജോസ്, ജയ പീറ്റർ, കെ.എ. നാദിർഷ, എസ്. മനോജ്കുമാർ, പി.എ. സഫറുള്ള, ടി.എ. ഉമ്മർ, പി.വി. മോഹൻദാസ്, സിൽവസ്റ്റർ, സി.യു. താഹ, ടി.പി. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.