കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിലെ ബി.കോം (ഓണേഴ്‌സ്) കോഴ്‌സുകളോട് അനുബന്ധമായി നടത്തുന്ന എ.സി.സി.എ പ്രോഗ്രാമിന്റെ ക്ലാസുകൾക്ക് ലോജിക് സ്‌കൂൾ ഒഫ് മാനേജ്‌മെന്റുമായി ധാരണപത്രം ഒപ്പുവച്ചു. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. അജയ് കപൂറും ലോജിക് സ്‌കൂൾ ഡയറക്ടർ കെ.ആർ. സന്തോഷ്‌കുമാർ, അക്കഡമിക് ഹെഡ് ബിജി മാത്യു എന്നിവരാണ് ധാരണപത്രം ഒപ്പുവച്ചത്. ധാരണപ്രകാരം ബി.കോം വിദ്യാർത്ഥികൾക്ക് എ.സി.സി.എ നേടാൻ വിദഗ്ദ്ധരായ അദ്ധ്യാപർ പ്രത്യേക പാഠ്യപദ്ധതി അനുസരിച്ച് പരിശീലനം നൽകും. ചടങ്ങിൽ സർവകലാശാല ഡീൻ അക്കാഡമിക്‌സും റജിസ്ട്രാർ ഇൻ ചാർജുമായ പ്രൊഫ. ടി. അശോകൻ, പ്രോ വോസ്റ്റ് പ്രൊഫ. സുധീർബാബു യാർലഗഡ തുടങ്ങിയവർ പങ്കെടുത്തു.