cbse
കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള സംഘ‌ടിപ്പിക്കുന്ന അദ്ധ്യാപകർക്കുള്ള ശില്പശാല 'പ്രശിക്ഷൺ ' കോട്ടയം ചാവറ സി.എം.ഐ പബ്ളിക് സ്‌കൂളിൽ എൻ.സി.ഇ.ആർ.ടി ജോയിന്റ് ഡയറക്ടർ പ്രൊഫ. ശ്രീധർ ശ്രീവാസ്തവ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ഇന്ദിരാ രാജൻ, ഫാ. സാബു കൂടപ്പാട്ട്, കെ. നീലകണ്ഠൻ, സുചിത്ര ഷൈജിന്ത്, ഫാ. മാത്യു കരീത്തറ എന്നിവർ സമീപം

കൊച്ചി: കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയുടെ നേതൃത്വത്തിൽ എൻ.സി.ഇ.ആർ.ടിയുടെ സഹകരണത്തോടെ അദ്ധ്യാപകർക്കുള്ള മദ്ധ്യമേഖലാ ശില്പശാല 'പ്രശിക്ഷൺ' കോട്ടയത്ത് സംഘടിപ്പിച്ചു.

എൻ.സി.ഇ.ആർ.ടി ജോയിന്റ് ഡയറക്ടർ പ്രൊഫ. ശ്രീധർ ശ്രീവാസ്തവ ശില്പശാല ഉദ്ഘാടനം ചെയ്തു. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് ആമുഖപ്രഭാഷണം നടത്തി. ഫാ. സാബു കൂടപ്പാട്ട്, കെ. നീലകണ്ഠൻ, ഫാ. മാത്യു കരീത്തറ എന്നിവർ പ്രസംഗിച്ചു.

മൈസൂരുവിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എജുക്കേഷനിലെ പ്രൊഫ. കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ.സി.ഇ.ആർ.ടി ഫാക്കൽറ്റികളായ ഡോ. അഷിത രവീന്ദ്രൻ, പ്രൊഫ. തനുമാലിക്, ഡോ.കെ.വി ശ്രീദേവി, അജ്മീർ, പ്രൊഫ. വിജയൻ കെ, പ്രൊഫ. വരദ മോഹൻ നിക്കൽജെ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ദേശീയ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുന്ന വിഷയാധിഷ്ഠിത പരിശീലനമാണ് നൽകിയതെന്ന് ഡോ. ഇന്ദിരാ രാജൻ പറഞ്ഞു. 450 അദ്ധ്യാപകർക്കാണ് പരിശീലനം നൽകുന്നതെന്ന് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് പറഞ്ഞു. ആദ്യഘട്ട ശില്പശാല കോഴിക്കോട്ട് നടന്നു.