വൈപ്പിൻ: വൈപ്പിൻകരയിലെ തീരദേശ ഭാഗങ്ങളിൽ കടലാക്രമണവും മഴ വെള്ളക്കെടുതികളും രൂക്ഷമായി. നായരമ്പലം വെളിയത്താംപറമ്പ് തീരത്ത് കടൽക്ഷോഭത്തെ തുടർന്ന് കപ്പേളഭാഗത്തെ 5 വീടുകളിൽ വെള്ളംകയറി. കാറ്റിലും മഴയിലും തീരദേശറോഡിൽവീണ മരങ്ങളും കല്ലുകളും ഞാറക്കൽ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നീക്കി.
സൗത്ത് പുതുവൈപ്പ് കോളനിയിലെ വീടുകളിലും പരിസരത്തെ മറ്റ് വീടുകളിലും കനത്ത മഴയെത്തുടർന്ന് വെള്ളംകയറി. കോളനിയിലേക്കുള്ള റോഡിലെ കാന മണ്ണ് വീണ് നിറഞ്ഞതോടെ വെള്ളം ഇറങ്ങിപ്പോകുന്നത് നിലച്ചു.കോളനി റോഡിന്റെ പടിഞ്ഞാറുവശം പൊതുതോടുണ്ടെങ്കിലും അതിലേക്ക് വെള്ളം ഒഴുകാനുള്ള സൗകര്യമില്ല. തെക്കൻ മാലിപ്പുറം ചെളിപ്പുറം തോണിപ്പാലത്തിന്റെ ഇരുകരകളിലുമുള്ള വീടുകളിലും വെള്ളംകയറി.