പറവൂർ: എം.ജി. യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിന് ഏഴ് ഒന്നാംറാങ്ക് അടക്കം പതിനേഴ് റാങ്കുകൾ. ആഷ്ലി ജോയ് (സോഷ്യൽ സയൻസ്), പി.എസ്. നിവേദിത (നാച്വറൽ സയൻസ്), പി.വി. ശ്രീലക്ഷ്മി (ഫിസിക്കൽ സയൻസ്), എസ്. നവ്യലക്ഷ്മി (നാച്വറൽ സയൻസ്), പി. ഷിഫ മൂസ (മാത്തമാറ്റിക്സ് ), ജൂലിയ ആന്റോ (സോഷ്യൽ സയൻസ്), ഇ.ഐ. സുസൻ റോസ് (ഇംഗ്ലീഷ്) എന്നിവർക്കാണ് ഒന്നാം റാങ്ക്. പി.കെ. കാർത്തിക (നാച്വറൽ സയൻസ്) മൂന്നാം റാങ്കും പി.പി. പ്രബിത, പി.ജെ. ശ്രിയ, ആഗ്ന സോജൻ (മൂവരും കോമേഴ്സ്) എന്നിവർ അഞ്ചാം റാങ്കും രാഖി രാധാകൃഷ്ണൻ (നാച്വറൽ സയൻസ്) ആറാംറാങ്കും നമിത സുരേഷ് (ഇംഗ്ലീഷ്), വി.എസ്. ശിശിര (കോമേഴ്സ്), ആതിര സന്തോഷ് (മാത്തമാറ്റിക്സ്) എന്നിവർ എട്ടാംറാങ്കും കീർത്തന വിജയ് (ഇംഗ്ലീഷ്) ഒമ്പതാംറാങ്കും എം.ജി. കാർത്തിക (ഫിസിക്കൽ സയൻസ് ) പത്താം റാങ്കും നേടി. നൂറുശതമാനമാണ് വിജയം.