കാഞ്ഞൂർ: നൂറാംജന്മദിനമാഘോഷിക്കുന്ന സ്വാതന്ത്ര്യസമരസേനാനി നാരായണൻ നായരെ യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ. പി ആന്റു, നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്ലം എന്നിവർ നേതൃത്വംനൽകി. ബ്ളോക്ക് പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാർ, കെ.ഡി. പൗലോസ്, ഗ്രേസി ദയാനന്ദൻ, എബിൻ ഡേവിസ്, ജിനാസ് ജബ്ബാർ, ഫഹദ് പി.എ, ഡെറിക് എന്നിവർ പങ്കെടുത്തു.