മരട്: സർക്കാർ ഐ.ടി.ഐയിലെ വിദ്യാർത്ഥികൾക്ക് കുടിവെള്ള സംവിധാനം ഒരുക്കി മരട് സഹകരണ ബാങ്ക്. പ്രിൻസിപ്പലിന്റെയും വിദ്യാർത്ഥി പ്രതിനിധികളുടെയും അഭ്യർത്ഥന മാനിച്ചാണ് നടപടി. ഐ.ടി.ഐ അങ്കണത്തിൽ ബാങ്ക് പ്രസിഡന്റ് ടി.പി. ആന്റണി മാസ്റ്റർ കുടിവെള്ള സംവിധാനത്തിന്റെ ഉദ്ഘാടനം നടത്തി. പ്രിൻസിപ്പൽ കെ.സി. അനിത അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.ഡി. ശരത് ചന്ദ്രൻ, സെക്രട്ടറി എം.എ. ഹാമിൽട്ടൻ, സ്റ്റാഫ് സെക്രട്ടറി വിജയകുമാർ, വിദ്യാർത്ഥി പ്രതിനിധികളായ അരുൺ രാജ്, ആൽബിൻ എന്നിവർ സംസാരിച്ചു.