വൈപ്പിൻ: എം.ജി സർവകലാശാല ബി. എഡ് പരീക്ഷയിൽ പള്ളിപ്പുറം സ്വദേശികളായ ഉറ്റചങ്ങാതിമാർ ഒന്നും മൂന്നും റാങ്ക് നേടി. കോട്ടപ്പറമ്പിൽ ബെനഡിക്ട്- സിനി ദമ്പതികളുടെ മകൾ ബെൻസി ബെനഡിക്ടിന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഒന്നാംറാങ്കും കേരള ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവ് അലക്‌സ് താളൂപ്പാടത്തിന്റെയും അദ്ധ്യാപിക ഡിലറ്റിന്റെയും മകൾ അമൃത അലക്‌സ് ഫിസിക്കൽ സയൻസിൽ മൂന്നാം റാങ്കുമാണ് നേടിയത്. കോട്ടയം മൗണ്ട്കാർമൽ ബി.എഡ് കോളേജിലാണ് ഇരുവരും പഠിച്ചത്. ബിരുദപഠനം ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിലായിരുന്നു.