കോലഞ്ചേരി: കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകിയ സി.ഡി.എസ് അംഗത്തെ പൂതൃക്ക പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ഒമ്പതാംവാർഡ് സി.ഡി.എസ് അംഗം സൂസമ്മ യോഹന്നാന് രാമമംഗലം കടവിന്റെ ഭാഗത്ത് നിന്നാണ് സ്വർണമാല കളഞ്ഞുകിട്ടിയത്. രാമമംഗലംപഞ്ചായത്തിലെ 11ാം വാർഡ് ഹരിതകർമ്മസേന അംഗമായ മറിയാമ്മ പള്ളിത്താഴത്തിന്റേതായിരുന്നു മാല. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് ഉപഹാരം നൽകി ആദരിച്ചു.