ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വൈദിക സമിതി യോഗം കിഴക്കേ കടുങ്ങല്ലൂർ ശ്രീഭുവനീശ്വരി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈദീക സമിതി യൂണിയൻ പ്രസിഡന്റ് എളവൂർ വിജയൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. കിഴക്കേ കടുങ്ങല്ലൂർ ശ്രീഭുവനീശ്വരി ക്ഷേത്രം മേൽശാന്തി ടി.പി. സൗമിത്രൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി.
എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ദേവിപ്രിയ വിനോദ്, അൻവിത മനേഷ്, എം.എസ്. നിഖിൽ കൃഷ്ണ, അഷ്ലിൻ സുരേഷ്, ശ്രീഹരി കങ്ങരപ്പടി, അഭിനവ്, അഭിരാമി, സൂര്യനാരായണൻ, വൈഗ, ശ്രീദുർഗ, ദിക്ഷിത, ഗൗതംകൃഷ്ണ, ആത്രയിൽ എന്നിവരെ ആദരിച്ചു. സെക്രട്ടറി ശങ്കരൻ ശാന്തി, രാജേഷ് ശാന്തി എന്നിവർ സംസാരിച്ചു.