കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് കുടുംബശ്രീ ബാലസഭകളുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പാഠ്യേതര പദ്ധതിയുടെ ഭാഗമായി ആരംഭിച്ച അവധിക്കാല സംരംഭകത്വ പരീശീലനകോഴ്സ് പഞ്ചായത്തു പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സിഡി.എസ് ചെയർപേഴ്സൻ ദീപ ശ്രീജിത്ത് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഡോളി ബാബു, അംഗങ്ങളായ ജോസ് എ. പോൾ, വൽസ വേലായുധൻ, റോഷ്നി എൽദോ, അനാമിക ശിവൻ, പി.എസ്. സുനിത്ത് എന്നിവർ സംസാരിച്ചു.