diary

കൊച്ചി: എഴുത്തുകാരൻ എൻ.എസ്. മാധവന്റെ കൈവശമായിരുന്ന മുൻ ദേവസ്വം കമ്മിഷണർ എം. രാജരാജവർമ്മയുടെ സ്വകാര്യരേഖാശേഖരം ആർക്കൈവ്‌സ് വകുപ്പിന് വേണ്ടി പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റുവാങ്ങി. സംസ്ഥാന ആർക്കൈവ്‌സ് ഡയറക്ടർ പി. ബിജു, സൂപ്രണ്ട് കെ.വി. ഷിജി, ചരിത്രകാരൻ ചെറായി രാമദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 1920കളിലെ വൈക്കം സത്യാഗ്രഹം മുതലുള്ള ഡയറിക്കുറിപ്പുകളുടെ ഒൻപത് ബുക്കുകളാണ് കൈമാറിയത്. വൈക്കം ക്ഷേത്രപ്രവേശന പ്രക്ഷോഭകാലത്ത് എം. രാജരാജവർമ്മ ദേവസ്വം കമ്മിഷണറായിരുന്നു. സാമൂഹിക, രാഷ്ട്രീയ രംഗങ്ങളെ സംബന്ധിച്ചാണ് ഡയറിയിൽ കുറിച്ചത്. രാജരാജവർമ്മയുടെ ചെറുമകനായ എ.ജി കൃഷ്ണ മേനോനാണ് ബന്ധുവായ എൻ.എസ്. മാധവന് ഡയറികൾ കൈമാറിയത്.