camp

കൊച്ചി: കേരള സ്‌കൂൾ ടീച്ചേഴ്സ് ഫ്രണ്ട് (കെ.എസ്.ടി.എഫ്) സംസ്ഥാന നേതൃത്വ ക്യാമ്പ് സമാപന സമ്മേളനം ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെയിംസ് കുര്യൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.കെ ബിജു അദ്ധ്യക്ഷനായി. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റോബിൻ പി. മാത്യു മുഖ്യപ്രഭാഷണം നടത്തി. ജെയിംസ് സേവ്യർ, ജോസഫ് വർഗീസ്, എം. അനുനാഥ്, അമ്പിളി മോഹനൻ, ജോമോൻ ജോസ്, ജെബി തോമസ്, ഒ.പി. ഹസീബ്, റെജി ചാക്കോ, പി. മനോജ്‌ കുമാർ, സജി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.