1

പള്ളുരുത്തി: പോളണ്ടിലെ വിഖ്യാതമായ സോകോലിക് ഫുട്ബാൾ കപ്പിൽ ബൂട്ടണിയാൻ പള്ളുരുത്തി സ്വദേശിയായ അഞ്ചാം ക്ലാസുകാരൻ. ഗ്രിഗോറിയൻ മരട് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ ഇവാൻ നെവിനാണ് ജൂൺ 7മുതൽ 9 വരെ നടക്കുന്ന അണ്ടർ 10 സോകോലിക് കപ്പിൽ ബൂട്ടണിയുക. ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന ഏക ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഗോൾവല കാക്കാനാണ് ഇവാൻ ഇറങ്ങുക. പള്ളുരുത്തിയിലെ ഡോ. നെവിൻസ് ഫാമിലി ഡെന്റൽ നടത്തുന്ന ഡോ. നെവിൻ തോമസിന്റെയും ഡോ. ജെഫ്‌നസ് ആലപ്പാട്ട് ഡെന്റൽ ക്ലിനിക് നടത്തുന്ന ഡോ. ജെഫ്നയുടെയും മകനാണ് ഇവാൻ നെവിൻ. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ഹുഡ് അക്കാ‌‌‌ഡമിയിൽ കോച്ച് അരുൺ പുഷ്പന്റെ കീഴിലാണ് ഇവാന്റെ പരിശീലനം. ഗ്രൂപ്പ് മൂന്നിൽ എം.ടി.കെ ബുഡാപെസ്റ്റ്, എഫ്.എസ് മ്രിയ, എഫ്.സി വിസ്ഗോറോഡ്, ബി.എഫ്.എ വിൽനോ, സോകോലികി സ്റ്റാറി ടീമുകൾക്കൊപ്പമാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.