vd
നെടുമ്പാശേരി ഹജ്ജ് ക്യാമ്പിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹാജിമാർക്ക് യാത്രാമംഗളങ്ങൾ നേരുന്നു

നെടുമ്പാശേരി: യുദ്ധത്തിന്റെ മറവിൽ ആശുപത്രികളിൽ പോലും ബോംബ് വർഷിച്ച് കൊച്ചുകുട്ടികളെ പോലും കൊന്നൊടുക്കുന്ന കൊടുംക്രൂരതയുടെ വാർത്തകളാണ് ഓരോ ദിവസവും കേൾക്കേണ്ടി വരുന്നതെന്നും സംഘർഷഭരിതമായ കാലഘട്ടത്തിൽ ലോക സമാധാനവും മാനവ സ്‌നേഹവും നിലനിൽക്കാൻ പ്രാർത്ഥിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ തീർത്ഥാടകർക്ക് നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തസ്‌ക്കിയത്ത് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്‌ബോധന പ്രസംഗം നടത്തി. ജെബി മേത്തർ എം.പി, അൻവർ സാദത്ത് എം.എൽ.എ, ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളകുട്ടി, അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ്, ടി.കെ. സലീം, മുസമ്മിൽ ഹാജി, ഹൈദ്രോസ് ഹാജി, സുലൈമാൻ മൗലവി കളമശ്ശേരി, മുഹമ്മദ് കുഞ്ഞ് മുച്ചേത്ത്, കെ.എം. കുഞ്ഞുമോൻ, അഡ്വ. മുഹമ്മദ്, മുത്തുക്കോയ ലക്ഷദീപ് എന്നിവർ സംബന്ധിച്ചു.