നെടുമ്പാശേരി: പരിശുദ്ധ ഹജ്ജ് കർമ്മം ആയുസിന്റെ യാത്രയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പറഞ്ഞു. ഒരു വിശ്വാസി തിരിച്ചറിവുണ്ടാകുന്ന കാലം മുതൽ മനസിൽ താലോലിക്കുന്ന പവിത്രമായ യാത്രയാണ് പരിശുദ്ധ ഹജ്ജ് കർമ്മമെന്ന് ഒരു അമേരിക്കൻ ചിന്തകന്റെ വാക്കുകൾ ഉദ്ധരിച്ച് തങ്ങൾ പറഞ്ഞു.
നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ ഹാജിമാരുടെ യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻവർ സാദത്ത് എം.എൽ.എ, ഹജജ് കമ്മിറ്റി ജനറൽ കൺവീനർ സഫർ കയാൽ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ടി.കെ. സലീം, മുസമ്മിൽ ഹാജി, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.