കൊച്ചി: വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്ക് മണപ്പുറം ഫിനാൻസും പെഗാസസ് ഗ്രൂപ്പും ചേർന്ന് ഏർപ്പെടുത്തിയ അവാർഡുകൾക്ക് ബാലചന്ദ്രമേനോൻ (സിനിമ), ഗോകുലം ഗോപാലൻ (ബിസിനസ്), ജോണി ലൂക്കോസ് (മാദ്ധ്യമപ്രവർത്തകൻ) എന്നിവരും സാമൂഹിക പ്രതിബദ്ധതയുള്ള ബിസിനസുകാർക്കുള്ള എം.ബി.എ അവാർഡിന് സൺറൈസ് ഗ്രൂപ്പ് ഒഫ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. ഹാഫീസ് റഹ്മാനും അർഹനായി.
സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ, കാലടി സർവകലാശാല മുൻ വി.സി ഡോ.എം.സി. ദിലീപ് കുമാർ, ദൃശ്യ ചെയർമാൻ റോയ് മണപ്പള്ളിൽ എന്നിവരടങ്ങിയ സമിതിയാണ് ഇവരെ തെരഞ്ഞെടുത്തത്. ജൂൺ 9ന് വൈകിട്ട് 6 ന് കൊച്ചി ലെ മെറിഡിയനിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് പെഗാസസ് ചെയർമാൻ അജിത് രവി അറിയിച്ചു.