1

പള്ളുരുത്തി: കണ്ണമാലിയിൽ രൂക്ഷമായ കടലാക്രമണം. കമ്പനിപ്പടി, കണ്ണമാലി, ചെറിയകടവ് പ്രദേശങ്ങളിലാണ് കടലാക്രമണം നേരിട്ടത്. ഇന്നലെ ഉച്ചയോടെയാണ് കടൽ കയറാൻ തുടങ്ങിയത്. കടൽ ഭിത്തി ഇല്ലാത്ത പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായിരുന്നു. തീരപ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ടെട്രാപോഡ് കടൽ ഭിത്തി നിർമ്മിച്ച ചെല്ലാനം ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള പ്രദേശം കടൽ ശാന്തമാണ്. കഴിഞ്ഞ ദിവസം തകർത്ത് പെയ്ത മഴയിൽ ടെട്രാപോഡുകൾ സ്ഥാപിക്കാത്ത സ്ഥലങ്ങളിലുള്ള വീടുകളിലാണ് വെള്ളം കയറിയത്. സൗദി മാനാശേരി, ചെറിയ കടവ് സ്ഥലങ്ങളിൽ വെള്ളം കയറി റോഡ് വരെയെത്തി. ടെട്രാപോഡ് നിർമ്മാണം ഈ കാലവർഷത്തിന് മുൻപ് പൂർത്തിയാക്കുമെന്ന് അധികാരികൾ ഉറപ്പ് നൽകിയെങ്കിലും പാതി ജോലികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ.

വരും ദിവസങ്ങളിൽ മൺസൂൺ മഴ ശക്തമാകുന്നതോടെ തീരദേശം ആശങ്കയിലാകും. കൃത്യമായ

ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ അധികാരികൾ ഇനിയും തയ്യാറായിട്ടില്ല. മുൻ വർഷങ്ങളിലെ പോലെ ദുരിതാശ്വാസ ക്യാമ്പുകൾ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയാൽ ഇത്തവണയും വിദ്യാർത്ഥികളുടെ പഠനം പെരുവഴിയിലാകുന്ന സ്ഥിതിയായി മാറും.

നൂറ്റാണ്ടുകളായി ചെല്ലാനം പഞ്ചായത്തുകാർ ഈ ദുരിതം അനുഭവിക്കുകയാണ്. മാറി വരുന്ന സർക്കാരുകൾ വേണ്ട നടപടി എടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം

കെ.എൽ.ജോസഫ്

മത്സ്യ തൊഴിലാളി

കണ്ണമാലി