നെടുമ്പാശേരി: കുന്നുകര റൂറൽ സർവീസ് സഹകരണബാങ്ക് സംഘടിപ്പിച്ച സ്വാശ്രയഗ്രൂപ്പുകളുടെ മഹാസംഗമം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി. ജോയ് അദ്ധ്യക്ഷനായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ, സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എക്‌സി. ഡയറക്ടർ ടി.എ. നവാസ്, കെ.വി പോൾ, പി.എ. സക്കീർ, ഷിബി പുതുശേരി, ജിജി സൈമൺ, ടി.എ. മുജീബ്, പി.ജെ. ജോൺസൺ, എ.സി. അമ്പിളി, വി.എ. ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സെഷനുകളിൽ റിട്ട. ജോയിന്റ് രജിസ്ട്രാർ എം.ഡി. രഘു, ഫിലോമിന, വാണി എന്നിവർ ക്ലാസെടുത്തു.