 ബഹിഷ്കരിക്കുമെന്ന് അഭിഭാഷകർ

കൊച്ചി: വിരമിക്കുന്ന ജസ്റ്റിസ് മേരി ജോസഫിന് ഇന്ന് ഹൈക്കോടതിയിൽ യാത്രഅയപ്പ് നൽകും. ജസ്റ്റിസ് മേരി ജോസഫിന്റെ അപേക്ഷ പരിഗണിച്ച്, ഒന്നാം നമ്പർ കോടതി ഹാളിന് പകരം ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങ്. ചീഫ് ജസ്റ്റിസ് എ.ജെ.ദേശായിയും ജസ്റ്റിസ് മേരി ജോസഫും മാത്രമാണ് യോഗത്തിൽ സംസാരിക്കുക. സാധാരണ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റും പ്രസംഗിക്കാറുണ്ട്. മാറ്റം വരുത്തിയതിലുള്ള എതിർപ്പ് അഭിഭാഷക അസോസിയേഷൻ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. യോഗം അസോസിയേഷൻ ബഹിഷ്‌കരിക്കും. അസോസിയേഷൻ ഹാളിൽ ഇന്ന് വൈകിട്ട് പ്രത്യേകം യാത്രഅയപ്പ് സംഘടിപ്പിക്കുമെന്നും അതിൽ പ്രസിഡന്റ് പ്രസംഗിക്കുമെന്നും നോട്ടീസിൽ പറയുന്നു.