v-salim
എടത്തല മുതിരക്കാട്ടുമുകൾ എ.കെ.ജി വായനശാല സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരവ് സമ്മേളനം വി .സലീം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എടത്തല മുതിരക്കാട്ടുമുകൾ എ.കെ.ജി വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവരെ ആദരിച്ചു. വി. സലീം ഉദ്ഘാടനം ചെയ്തു. പി.എൻ. വിനോദ് അദ്ധ്യക്ഷത വഹിച്ചു, പി.എം. സുധീർ, എസ്.എ.എം കമാൽ, ഡോ. രമാകുമാരി, എം.എ. അബ്ദുള്ള, മുസ്തഫ എന്നിവർ സംസാരിച്ചു.