shaun-george

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുമായോ എം.സുനീഷുമായോ ഇന്ത്യയിലെ എക്സാലോജിക്കുമായോ ബന്ധമില്ലെന്ന് യു.എ.ഇയിലെ എക്സാലോജിക് കൺസൾട്ടിംഗ് കമ്പനി. അബുദാബി മീഡിയ സിറ്റിയിലെ എക്സാലോജിക് കൺസൾട്ടിംഗിന്റെ അക്കൗണ്ടിലേക്ക് എസ്.എൻ.സി ലാവ്‌ലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ഉൾപ്പെടെയുള്ള കമ്പനികൾ കോടികൾ നിക്ഷേപിച്ചിട്ടുണ്ടെന്നും വീണയും സുനീഷുമാണ് 2016 മുതൽ 2019 വരെ ഈ അക്കൗണ്ട് കൈകാര്യം ചെയ്തതെന്നും ഷോൺ ജോർജ്ജ് ബുധനാഴ്ച ആരോപണം ഉന്നയിച്ചിരുന്നു.

എസ്.എൻ.സി ലാവ്‌ലിൻ, പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ് തുടങ്ങിയ കമ്പനികളുമായി ബിസിനസ് ബന്ധമില്ല. ബംഗളൂരുവിൽ ബിസിനസുണ്ടെന്നും കമ്പനി പ്രതിനിധികളായ സസൂൺ സാദിഖ്, നവീൻകുമാർ എന്നിവർ അറിയിച്ചു.