മൂവാറ്റുപുഴ: സർവീസിൽനിന്ന് വിരമിക്കുന്ന എൻ ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം വി.ബി. അജിതൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സ്കറിയ, മൂവാറ്റുപുഴ താലൂക്ക് എപ്ലോയീസ് സഹകരണസംഘം ജീവനക്കാരൻ ഒ.എസ്. ദാസൻ എന്നിവർക്ക് യാത്രഅയപ്പ് നൽകി. എൻ.ജി.ഒ അസോസിയേഷൻ മൂവാറ്റുപുഴ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എബ്രഹാം കെ.ഐ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ.എ സംസ്ഥാന ട്രഷറർ എം.ജെ. തോമസ് ഹെർബിറ്റ് മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, ജില്ലാ പ്രസിഡന്റ് ടി.വി. ജോമോൻ, ജില്ലാസെക്രട്ടറി എം.എ. എബി, സെറ്റോ ജില്ലാ ചെയർമാൻ അരുൺ കെ. നായർ, ജില്ലാ ട്രഷറർ ബേസിൽ ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേസിൽ വർഗീസ്, കെ.പി. അഷ്‌റഫ്, എ.വൈ. എൽദോ, ജെ. പ്രശാന്ത്, ജില്ലാ ഭാരവാഹികളായ അബിൻസ് കരീം, ജോമി ജോർജ്, വി.എൻ. സജീവൻ, പി.എൻ. രാജീവൻ, ബിനു എം.യു, ആർ. മിനി എന്നിവർ സംസാരിച്ചു.