y

തൃപ്പൂണിത്തുറ: ഒഴിവുള്ള 5500-ഓളം തസ്തികയിലേക്ക് നിയമനം നടത്താതെ കെ.എസ്.ഇ.ബി യുവജനങ്ങളെ വഞ്ചിക്കുന്നുവെന്ന് കെ. ബാബു എം.എൽ.എ. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ തൃപ്പൂണിത്തുറ ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബികുട്ടി ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ബി. കലേഷ് കുമാർ, ജോഷി മാടൻ, സി.എം. യൂസഫ്, തോമസ് കുരിശുവീട്ടിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രാജു പി. നായർ (രക്ഷാധികാരി), എം.ജി.ബെന്നി (പ്രസിഡന്റ്), ധനേഷ് (വർക്കിംഗ് പ്രസിഡന്റ്), എൻ.കെ. ദിലീപ് കുമാർ (സെക്രട്ടറി), സജി ടി. മാത്യു (വൈസ് പ്രസിഡന്റ്), എന്നിവരെ തിരഞ്ഞെടുത്തു.