കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ നടത്തുന്ന 64-ാമത് വിവാഹ പൂർവ കൗൺസിലിംഗ് കോഴ്‌സ് ജൂൺ 8, 9 തിയതികളിൽ രാവിലെ 9 മുതൽ പാലാരിവട്ടത്തെ കുമാരനാശാൻ സ്മാരക സൗധത്തിലെ ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ കൺവീനർ എം.ഡി അഭിലാഷ് കോഴ്‌സ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ മഹാരാജ ശിവാനന്ദൻ കോഴ്‌സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
പായിപ്ര ദമനൻ, ബിന്ദു വി. മേനോൻ, അഡ്വ. വിൻസന്റ് ജോസഫ്, അഡ്വ. ദർശന ഷിനോജ്, ഡോ. സുരേഷ് കുമാർ എന്നിവർ ക്ലാസുകൾ നയിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണമെന്ന് കോ ഓർഡിനേറ്റർ കെ.കെ. മാധവൻ അറിയിച്ചു. വിവരങ്ങൾക്ക് : 9895022 298