കാലടി: തിരുവൈരാണിക്കുളം യുവജനസമാജം ഗ്രാമീണ വായനശാലയുടെ ഒരുവർഷംനീളുന്ന നവതി ആഘോഷങ്ങൾക്ക് തുടക്കമായി. ജില്ലാലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും സംഘാടക സമിതി ചെയർപേഴ്സനുമായ ഷിജിത സന്തോഷ് അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി നവതി ആഘോഷങ്ങളുടെ ലോഗോ പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. ഷംസുദ്ദീൻ, ശ്രീമൂലനഗരം മോഹൻ എന്നിവർ സംസാരിച്ചു.