ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസും എം.ഇ.എസ് ആലുവ താലൂക്ക് കമ്മിറ്റിയും സംയുക്തമായി പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ജൂൺ അഞ്ചിന് രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. താലൂക്കിൽപ്പെട്ട 60 ശതമാനമോ അതിൽ കൂടുതലോ മാർക്ക് വാങ്ങിയവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷന് അവസാന തീയതി ജൂൺ മൂന്ന്. ഫോൺ: 9072423478.