ആലുവ: തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ മെട്രോ റെയിൽ ത്വരിതപ്പെടുത്തുന്നതിന് അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജെ.പി) ആവശ്യപ്പെട്ടു. 11000 കോടി രൂപ വരുന്ന പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുന്നതിനുമുമ്പ് അംഗീകരിച്ചിരുന്നെങ്കിൽ കാലതാമസം ഒഴിവാക്കാമായിരുന്നുവെന്ന് പാർട്ടി പ്രസിഡന്റ് കെഎസ്ആർ മേനോൻ പറഞ്ഞു.

കേന്ദ്രസംസ്ഥാന പങ്കാളിത്തമുള്ള പദ്ധതിയായതിനാൽ ഇനി കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരമേറ്റശേഷമേ അന്തിമറിപ്പോർട്ട് സമർപ്പിക്കാനാകു. കാലതാമസം പദ്ധതിച്ചെലവ് ക്രമാതീതമായി വർദ്ധിപ്പിക്കും. കേന്ദ്ര അനുമതിയോടെ വിദേശമലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള സാദ്ധ്യതകൾ സംസ്ഥാന സർക്കാർ നേടണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എസ്.എസ്. മേനോൻ പറഞ്ഞു.

പള്ളിപ്പുറം ടെക്‌നോസിറ്റി മുതൽ കരമന, കൈമനംവഴി പള്ളിച്ചൽ വരെ 27.4 കിലോമീറ്റർ ദൂരത്തിലാണ് ഒന്നാംഘട്ടം വിഭാവനംചെയ്തിരിക്കുന്നത്.