ആലുവ: പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് എടയാർ അർജുന നാച്വറൽ കമ്പനിക്കെതിരായി നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് പൊല്യൂഷൻ കൺട്രോൾ ബോർഡ് അർജുന നാച്വറൽ പ്രൈവറ്റ് ലിമിറ്റഡിന് നോട്ടീസ് നൽകിയത് സ്വന്തം മുഖം രക്ഷിക്കുന്നതിനാണെന്നും മാനേജ്മെന്റ് കുറ്റപ്പെടുത്തി.