അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ പ്ലേസ്‌മെന്റിൽ വിദ്യാർത്ഥികൾക്ക് മികച്ചനേട്ടം. നൂറോളം കമ്പനികളാണ് റിക്രൂട്ട് ചെയ്യാനായി എത്തിയത്. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ യോഗ്യരായ എല്ലാ വിദ്യാർത്ഥികളും തൊഴിൽനിയമനങ്ങൾ നേടി. എം.ബി.എ വിഭാഗത്തിൽ നൂറോളം തൊഴിൽ നിയമനങ്ങൾ നടത്തി. പ്രമുഖ വിദേശ കമ്പനികളും വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു.