manjapura
മഞ്ഞപ്ര ചന്ദ്രപ്പുര കവലയിൽ കോൺക്രീറ്റ് സ്ലാബ് തകർന്ന നിലയിൽ

അങ്കമാലി: മഞ്ഞപ്ര ചന്ദ്രപ്പുര ജംഗ്ഷനിൽ പഞ്ചായത്ത് ഓഫീസ് മുതൽ ഗ്രാമക്ഷേമം ലൈബ്രറിവരെയുള്ള ഇടങ്ങളിലെ കാനയ്ക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള സ്ലാബുകളിൽ പലതും തകർന്നുകിടക്കുന്നത് യാത്രക്കാർക്ക് ഭീഷണിയായി. ഓട്ടോസ്റ്റാൻഡിനോട് ചേർന്നുള്ള കോൺക്രീറ്റ് സ്ലാബുകളാണ്ട് തകർന്നിട്ടുള്ളത്. കാൽനടയാത്രക്കാർ ഏറെയും കടന്നുപോകുന്നത് ഈ വഴിയാണ്. തിരക്കേറിയ ചന്ദ്രപ്പുര കവലയിൽ യാത്രചെയ്യുന്ന വിദ്യാർത്ഥികൾഅടക്കമുള്ളവർ ഈ സ്ളാബിനരികിലൂടെയാണ് കടന്നുപോകേണ്ടത്. മഴയത്ത് സ്ഥിതിഗതികൾ ഗുരുതരമാകും. മഴ കനക്കുന്നതിന് മുമ്പായി തകർന്ന സ്ലാബുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ പൊതുമരാമത്ത് അധികൃതർ തയ്യാറാകണം.

പ്രശ്നം പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതരുടെ

ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അടിയന്തര നടപടിയുണ്ടാകുമെന്നാണ് പറഞ്ഞിട്ടുള്ളത്.

ഷൈബി പാപ്പച്ചൻ

ഇന്ദിരാഗാന്ധി കൾച്ചറൽഫോറം മണ്ഡലം പ്രസിഡന്റ്