ആലുവ: മഹാത്മാഗാന്ധി സർവകലാശാല ബി.എഡ് പരീക്ഷയിൽ എടത്തല എം.ഇ.എസ് ട്രെയിനിംഗ് കോളേജ് 10 റാങ്കുകൾ നേടി. മാത്തമാറ്റിക്‌സ് വിഭാഗത്തിൽ വി.ബി. ശ്രീലക്ഷ്മിക്കാണ് രണ്ടാംറാങ്ക്. കോളേജിന് ലഭിച്ച മറ്റു റാങ്കുകൾ: എം. പ്രെണിയ (ആറാംറാങ്ക്, ഫിസിക്കൽ സയൻസ്), ജീന ഷെറിൻ (ആറാംറാങ്ക്,ഫിസിക്കൽ സയൻസ്), സാന്ദ്ര പ്രദീപ് (ഏഴാംറാങ്ക്, ഫിസിക്കൽ സയൻസ്), അമിത സ്റ്റീഫൻ (ഏഴാംറാങ്ക്, കൊമേഴ്സ്), ജിയ ജോൺസൺ (എട്ടാം റാങ്ക്, ഫിസിക്കൽ സയൻസ്), ജുനൈത നജീബ് (എട്ടാംറാങ്ക്, ഫിസിക്കൽ സയൻസ്), ആർ. ഐശ്വര്യ (ഒമ്പതാംറാങ്ക്, നാച്വറൽ സയൻസ്), വിൻസി മാത്യു (ഒമ്പതാംറാങ്ക്, കൊമേഴ്സ്), പി.കെ. അനുഷ (പത്താംറാങ്ക്, ഫിസിക്കൽ സയൻസ്).