vr
പ്രഥമ വി.ആർ. അശോകൻ പുരസ്ക്കാരം എം.എച്ച്. ജയന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ കൈമാറുന്നു

കിഴക്കമ്പലം: പട്ടിമ​റ്റം ജയഭാരത് വായനശാല പ്രസിഡന്റായി 25 വർഷം പ്രവർത്തിച്ച വി.ആർ. അശോകന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ മികച്ച പ്രതിഭയ്ക്കുള്ള പ്രഥമ പുരസ്‌കാരം സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത എം.എച്ച്. ജയന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നൽകി. വായനശാല പ്രസിഡന്റ് എം.പി. ജോസഫ് അദ്ധ്യക്ഷനായി. സെക്രട്ടറി സുരേഷ്ബാബു, താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം, കെ.വി. വർക്കി, അനീഷ് പുത്തൻപുരക്കൽ, ഷൈജ അനിൽ, ജോളി ബേബി, കെ.വി. അയ്യപ്പൻകുട്ടി, എം.പി. ചാക്കോച്ചൻ, ശ്യാമള സുരേഷ് എന്നിവർ സംസാരിച്ചു.