ചോറ്റാനിക്കര: കണയന്നൂർ ശ്രീവല്ലീശ്വര ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണവും കലശവും ജൂൺ 2 ഞായറാഴ്ച ആരംഭിക്കും. അഷ്ടബന്ധ നവീകരണത്തോട് അനുബന്ധിച്ച് 501 കലശവും ഗണപതിഹോമം,​ മൃത്യുഞ്ജയ ഹോമം, ഭഗവതിസേവ, പ്രസാദ് ഊട്ട് എന്നിവയും ഉണ്ടായിരിക്കും. ജൂൺ 7 വെള്ളിയാഴ്ച ബ്രഹ്മ കലശാഭിഷേകത്തോടെ സമാപനം.