കൊച്ചി: ലോകമെമ്പാടുമുള്ള മലയാളം ടോസ്റ്റ് മാസ്റ്റർ ക്ലബ്ബുകളുടെ കൂട്ടായ്മയായ മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സിന്റെ ആറാമത് വാർഷിക സമ്മേളനം അക്ഷരായനം ജൂലായ് 27, 28 തീയതികളിൽ എറണാകുളം പുത്തൻകുരിശ് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസ് കോളജിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന സമ്മേളനത്തിൽ ഒമാൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, യു.എ.ഇ, യു.എസ്.എ ഉൾപ്പെടെ രാജ്യങ്ങളിലെ 40 മലയാളം ക്ലബ്ബുകളിൽ നിന്നുമുള്ള മത്സരാർത്ഥികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ലോക മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് അദ്ധ്യക്ഷൻ ജോർജ് മേലാടൻ, പി.എ. നാഗരാജൻ, എം.ഡി. നാരായണൻ എന്നിവർ പങ്കെടുത്തു.