കോലഞ്ചേരി: എം.ഒ.എസ്.സി നഴ്സിംഗ് കോളേജിലെ കമ്മ്യൂണിറ്റി

ഹെൽത്ത് നഴ്‌സിംഗ് വിഭാഗത്തിന്റെയും രാമമംഗലം, കടയിരുപ്പ് സാമൂഹിക ആരോഗ്യകേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ലോക പുകയിലവിരുദ്ധ ദിനാചരണം നടത്തി. ഡോ. അൻവർ അബ്ബാസ്, ഡോ. സായി ശങ്കർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ഡീ അഡിക്ഷൻ സെന്റർ പ്രൊജക്റ്റ് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ ബോധവത്കരണ ക്ലാസെടുത്തു.