jojo

ആലുവ: കോയമ്പത്തൂരിൽ മിനിലോറി ലോറിയിടിച്ച് ആലുവ സ്വദേശി തത്ക്ഷണം മരിച്ചു. ആലുവ ചൂണ്ടി പൊക്കത്ത് വീട്ടിൽ ജോജോ ജോർജ് (51) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കോയമ്പത്തൂർ എൽ.എൻ.ഡി ബൈപ്പാസിലായിരുന്നു അപകടം. ബംഗളൂരുവിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ജോജോ ഇറച്ചിയും മാംത്സവുമെല്ലാം ആഴ്ച്ചയിൽ രണ്ടുവട്ടം ആലുവയിൽ നിന്ന് കൊണ്ടുപോകും. ഇത്തരത്തിൽ ചരക്കുമായി പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ ലോറിയിൽ നിന്ന് കെട്ടഴിഞ്ഞ് പോയ ഇരുമ്പുകമ്പികൾ റോഡിലേക്ക് വീണപ്പോൾ അപകടത്തിൽപ്പെടാതിരിക്കാൻ ജോജോ ജോർജ് സഞ്ചരിച്ച 'ദോസ്ത്" മിനിലോറി വലത്തേക്ക് വെട്ടിച്ചു. ഈ സമയം എതിർദിശയിൽ നിന്ന് വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ദോസ്ത് ഓടിച്ചിരുന്ന പറവൂർ സ്വദേശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മൃതദേഹം കോയമ്പത്തൂർ ഗവ. ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

സംസ്‌കാരം ഇന്ന് രാവിലെ പത്തിന് എട്ടേക്കർ സെൻറ് ജൂഡ് ചർച്ച് പള്ളി സെമിത്തേരിയിൽ നടക്കും.

ഭാര്യ: റിനിത (ഗോതുരുത്ത് കുറുമ്പൻതുരുത്ത് അമലത്ത് കുടുംബാംഗം). മക്കൾ: ഇസഹാക്ക്, ദാവീദ്, ലൂക്ക.