idiot

കൊ​ച്ചി​:​ ​'​ര​ക്ത​ത്തി​ന്റെ​ ​കൗ​ണ്ട് ​കൂ​ടു​ത​ലാ​ണ്.​ ​ലു​ക്കീ​മി​യ​ ​ആ​ണ്'.​ ​എ​റ​ണാ​കു​ള​ത്തെ​ ​പ്ര​മു​ഖ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യെ​ത്തി​യ​ 20​കാ​രി​യു​ടെ​ ​വാ​ക്കു​ക​ൾ​ ​കേ​ട്ട് ​ഡോ​ക്ട​ർ​ ​അ​മ്പ​ര​ന്നു.​ ​ഇ​തെ​ങ്ങ​നെ​ ​ഉ​റ​പ്പി​ച്ചെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ലു​ക്കീ​മി​യ​യു​ടേ​താ​ണെ​ന്ന് ​ഗൂ​ഗി​ളി​ലു​ണ്ടെ​ന്ന് ​മ​റു​പ​ടി.​ ​യ​ഥാ​ർ​ത്ഥ​ ​രോ​ഗ​ത്തി​ന്റെ​ ​ചി​കി​ത്സ​യ്ക്ക് ​മു​മ്പ് ​പെ​ൺ​കു​ട്ടി​ക്ക് ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സലിം​ഗ് ​ന​ൽ​കേ​ണ്ടി​ ​വ​ന്നു.​ ​ഇ​തൊ​രു​ദാ​ഹ​ര​ണം​ ​മാ​ത്രം.
ഇ​ന്റ​ർ​നെ​റ്റ് ​ഉ​പ​യോ​ഗം​ ​കൂ​ടു​ന്ന​തി​ന് ​അ​നു​സ​രി​ച്ച് ​രോ​ഗ​ല​ക്ഷ​ണ​വും​ ​ചി​കി​ത്സ​യും​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​തേ​ടു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ക​യാ​ണ്.​ ​ഇ​ഡി​യ​റ്റ് ​സി​ൻ​ഡ്രോം​ ​എ​ന്നാ​ണ് ​ഇ​ന്റ​ർ​നെ​റ്റി​ലെ​ ​ഈ​ ​വി​വ​രം​ ​തി​ര​ക്ക​ൽ​ ​അ​റി​യ​പ്പെ​ടു​ന്ന​ത്.​ ​സൂ​ക്ഷി​ച്ചി​ല്ലേൽ​ ​ഇ​ഡി​യ​റ്റ് ​സി​ൻ​ഡ്രോം​ ​ന​ല്ല​ ​പ​ണി​ ​ത​രും. ആ​രോ​ഗ്യ​ക​ര​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​തേ​ടു​ന്ന​തി​ന് ​ഇ​ന്റ​ർ​നെ​റ്റ് ​ഉ​പ​യോ​ഗി​ക്കാം.​ ​
ആ​ധി​കാ​രി​ക​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​പ​ങ്കു​വ​യ്ക്കു​ന്ന​ ​മെ​ഡി​ക്ക​ൽ​ ​വെ​ബ്‌​സൈ​റ്റു​ക​ളും​ ​പ​ഠ​ന​ങ്ങ​ളു​മു​ണ്ട്.​ ​എ​ന്നാ​ൽ,​​​ ​ചി​കി​ത്സ​യ്ക്ക് ​മെ​ഡി​ക്ക​ൽ​ ​പ്രൊ​ഫ​ഷ​ണ​ലി​ന്റെ​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ജേ​ർ​ണ​ൽ​ ​ഫോ​ർ​ ​സ​യ​ന്റി​ഫി​ക് ​റി​സ​ർ​ച്ചി​ന്റെ​ ​പ​ഠ​ന​ങ്ങ​ൾ​ ​പ​റ​യു​ന്നു.

ഇഡിയറ്റ് സിൻഡ്രോം പ്രശ്നങ്ങൾ

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​സ്ഥി​രീ​ക​രി​ക്കാ​ൻ​ ​ഡോ​ക്ട​റു​ടെ​ ​സേ​വ​ന​ത്തേ​ക്കാ​ൾ​ ​ഇ​ന്റ​ർ​നെ​റ്റി​നെ​ ​ആ​ശ്ര​യി​ക്കു​ക​യും​ ​വി​ശ്വ​സി​ക്കു​ക​യും​ ​സ്വ​യം​ ​ചി​കി​ത്സ​ ​ന​ട​ത്തു​ക​യും​ ​ചെ​യ്യു​ന്ന​തെ​ല്ലാം​ ​ഇ​ഡി​യ​റ്റ് ​സി​ൻ​ഡ്രോ​മാ​ണ്.​ ​(​ ​ഇ​ന്റ​ർ​നെ​റ്റ് ​ഡി​റൈ​വ്ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഒ​ബ്‌​സ്ട്ര​ക്റ്റിം​ഗ് ​ട്രീ​റ്റ്‌​മെ​ന്റ് ​).​ ​സൈ​ബ​ർ​കോ​ൺ​ഡ്രി​യ​യെ​ന്നും​ ​അ​റി​യ​പ്പെ​ടും.​ ​

ആശങ്ക

നെറ്റിലെ രോഗവിവരങ്ങളിൽ ഗുരുതരരോഗങ്ങളുടെ സാദ്ധ്യതയാണ് ആദ്യമെത്തുക. ഇതാണ് രോഗമെന്നുറപ്പിക്കുന്നവരും ആശങ്കപ്പെടുന്നവരുമേറെ.

സ്വയം ചികിത്സ

ഗൂഗിളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മെഡിക്കൽ സ്‌റ്റോറുകളിലെ മരുന്നുകളിലൂടെ സ്വയം ചികിത്സ നടത്തിയാൽ വിപരീതഫലത്തിനുള്ള സാദ്ധ്യതയേറെ.


ചികിത്സ നിറുത്തരുത്

നെറ്റിലെ വിവരങ്ങളാശ്രയിച്ച് ഡോക്ടറുടെ ചികിത്സ ഒറ്റയടിക്ക് അവസാനിപ്പിച്ചാലും പ്രശ്നങ്ങളുറപ്പ്. രോഗത്തിന്റെ സങ്കീർണതയും ഘട്ടവുമെല്ലാം ഡോക്ടറാണ് സ്ഥിരീകരിക്കേണ്ടത്.


ഗൂഗിൾ ഡോക്ടറല്ല

രോഗം മാറാൻ മാത്രമല്ല, വീണ്ടും വരാതിരിക്കാനും ഡോക്ടർമാർ ചികിത്സ നൽകും. അത് ഗൂഗിളിനാവില്ല.

രോഗങ്ങളേക്കുറിച്ചോ ലക്ഷണങ്ങളേക്കുറിച്ചോ നെറ്റിൽ തിരയുന്നതിൽ തെറ്റില്ല. ആധികാരികതയുണ്ടാവണം. നെറ്റിലെ വിവരങ്ങൾക്കൊപ്പം ഡോക്ടറുടെ നിർദേശത്തോടെ വേണം ചികിത്സ.
ഡോ. രാജീവ് ജയദേവൻ
ഐ.എം.എ മുൻ പ്രസിഡന്റ്


രോഗികളായെത്തുന്നവർ മരുന്നുകളുടെ പാർശ്വഫലങ്ങളേക്കുറിച്ച് ഡോക്ടർമാരെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്ന സ്ഥിതിവിശേഷം വരെയുണ്ട്.
ഡോ. വിവിയൻ വിൽസൺ
കൺസൾട്ടന്റ് പൾമണോളജിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ് ആശുപത്രി

നെറ്റിലെ വിവരങ്ങളല്ല പ്രശ്‌നം. ആ വിവരങ്ങൾവെച്ച് സ്വയം ചികിത്സ നടത്തുന്നതാണ്.
ഡോ. ഗണേഷ് മോഹൻ
സൂപ്രണ്ട്
എറണാകുളം മെഡിക്കൽ കോളേജ്