gayathri
ഗായത്രി ലീമോൻ.

പെരുമ്പാവൂർ: ഇറ്റലിയിൽ നടക്കുന്ന വേൾഡ് സ്‌കേറ്റ്‌സ് ഗെയിംസിൽ ഡൗൺഹിൽ വിഭാഗത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിൽ ഇടം നേടി ഗായത്രി ലീമോൻ. കഴിഞ്ഞ 10 വർഷമായി ടീം ആർ.എഫ്.ഒ സ്‌കേറ്റിംഗ് ക്ലബിൽ അന്തർദ്ദേശീയ സ്‌കേറ്റിംഗ് താരം കെ.എസ്. സിയാദിന്റെ കീഴിൽ പരിശീലനം നടത്തിവരുന്നു. ദേശീയമത്സരങ്ങളിൽ അഞ്ചുവർഷമായി കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. രണ്ടുവർഷം നാഷണൽ ചാമ്പ്യനായി. സംസ്ഥാന, ജില്ലാ ചാമ്പ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർഥിയും ഇരിങ്ങോൾ തറേപറമ്പിൽ വീട്ടിൽ ലീമോൻ അശോകന്റെയും (ടാക്‌സ് കൺസൾട്ടന്റ്) ജെയ്‌നിയുടെയും മകളാണ്. സഹോദരൻ വൈഷ്ണവ് സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയും സംസ്ഥാന സ്‌കേറ്റിംഗ് ചാമ്പ്യനുമാണ്.