പെരുമ്പാവൂർ: എസ്.എൻ.ഡി.പിയോഗം 1883-ാം നമ്പർ കാഞ്ഞിരക്കാട് ശാഖയുടെ കീഴിലെ വിവിധ കുടുംബയൂണിറ്റുകളുടെ കുടുംബസംഗമം പെരുമ്പാവൂർ സമൂഹമണ്ഡപത്തിൽ കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി. മനോഹരൻ അദ്ധ്യക്ഷതവഹിച്ചു. ശാഖാ സെക്രട്ടറി എസ്. ബിജുകുമാർ, പി.വി. രവി, പി.ആർ. ഷിജു, ബിനു കൃഷ്ണൻ, പി.ബി. ഉദയൻ, വി.ടി. ബാബു, പി.എസ്. ശ്യാമ, രഞ്ജൻ നെടുമറ്റം എന്നിവർ സംസാരിച്ചു.