y

തൃപ്പൂണിത്തുറ: ഉദയംപേരൂർ ഏഴാം വാർഡിലെ കോഴിക്കരിയിൽ വെള്ളം കയറിയതിനെ തുടർന്ന് 17 വീട്ടുകാരെ മാറ്റി പാർപ്പിച്ച സൗത്ത് പറവൂർ പട്ടേൽ എൽ.പി സ്കൂളിലെ ക്യാമ്പ് കെ. ബാബു എം.എൽ.എ സന്ദർശിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷൈമോൻ, ആനി അഗസ്റ്റിൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.വി. ഗോപിദാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖിൽ രാജ്, പൊതുപ്രവർത്തകൻ സുബ്രഹ്മണ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു

ക്യാമ്പ് സന്ദർശിച്ച എഡ്രാക് ഉദയം പേരൂർ മേഖല ഭാരവാഹികൾ ആദ്യ ഗഡുവായി ഒരു ചാക്ക് അരി, അഞ്ച് കിലോ പഞ്ചസാര, ഒരു കിലോ തേയില എന്നിവ മണംകുന്നം വില്ലേജ് ഓഫീസർക്ക് കൈമാറി. എഡ്രാക് ജില്ലാ ജനറൽ സെക്രട്ടറി പി.സി. അജിത്കുമാർ, ജില്ലാ വനിത സെക്രട്ടറി തങ്കമണി മധുസൂദനൻ, വി.എസ്. വിജയൻ, ബി. മധുസൂദനൻ, സി.എ. ബാലചന്ദ്രൻ, രക്ഷാധികാരി സുബ്രഹ്മണ്യൻ എന്നിവരടങ്ങുന്ന സംഘം വെള്ളം കയറിയ വീടുകൾ സന്ദർശിച്ചു.